കൊറോണ അറിയിപ്പുകൾ ഷെയർ ചെയ്യാൻ അധികാരം സർക്കാർ ഏജൻസികൾക്ക് മാത്രം; ലംഘിക്കുന്നവർക്ക് എതിരെ കേസെന്ന് കേന്ദ്ര ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി; സത്യാവസ്ഥ ഇതാണ്

തൃശ്ശൂർ: കേന്ദ്ര ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറിയുടെ അറിയിപ്പ് എന്ന പേരിൽ കുറച്ചു മണിക്കൂറുകൾ മുമ്പുമാത്രം സോഷ്യൽമീഡിയിൽ എത്തുകയും പിന്നീട് വാട്‌സ്ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകൾ വഴി വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്ന കുറിപ്പിന്റെ സത്യാവസ്ഥ തേടി സോഷ്യൽമീഡിയ. കൊറോണയെ സംബന്ധിക്കുന്ന എല്ലാ അറിയിപ്പുകളും ഏതെങ്കിലും സർക്കാർ ഏജൻസി മാത്രമെ പോസ്റ്റ് ചെയ്യാൻ പാടുള്ളൂ എന്നും തെറ്റായ വിവരം ഷെയർ ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടാൽ ഗ്രൂപ്പ് അഡ്മിൻ അടക്കം എല്ലാ അംഗങ്ങൾക്ക് എതിരേയും ഐടി ആക്ട് പ്രകാരം കേസ് എടുക്കുമെന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിലെ പ്രിൻസിപ്പൽ സെക്രട്ടറി രവി നായക് സാക്ഷ്യപ്പെടുത്തിയ കുറിപ്പ് എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നത്.

ട്വിറ്ററിലെ പോസ്റ്റുകൾ

ഇത് ഒട്ടുമിക്ക വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളിലൂടെ സോഷ്യൽമീഡിയ മുഴുവൻ വലിയ ചർച്ചയാവുകയും ചെയ്തു. മാധ്യമങ്ങളിലേക്ക് ഇതിന്റെ സത്യാവസ്ഥ തേടി വിളികളുമെത്തുകയാണ്.

അതേസമയം, ഈ ആഭ്യന്തര മന്ത്രാലയത്തിലെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിൽ പ്രചരിക്കുന്ന കുറിപ്പ് വ്യാജമാണെന്ന് ഫാക്ട് ചെക്കിങിലൂടെ ബോധ്യപ്പെട്ടെന്ന് ദ ക്വിന്റ് റിപ്പോർട്ട് ചെയ്യുന്നു. ആദ്യമായി ഇങ്ങനെ ഒരു അറിയിപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയിട്ടില്ലെന്നതാണ് വസ്തുത. ഇതോടൊപ്പം തന്നെ ആഭ്യന്തര മന്ത്രാലയത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി എന്നൊരു പദവിയുമില്ല. ഇതിനും പുറമെ രവി നായക് എന്ന പേരിൽ ഒരു ഉദ്യോഗസ്ഥൻ ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ചെയ്യുന്നുമില്ല.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ പദവികൾ നയിക്കുന്നവർ:

ഇത്രയും സത്യങ്ങൾ വെളിപ്പെട്ടതോടു കൂടി തന്നെ ഈ അറിയിപ്പ് വ്യാജമായി സ്വന്തം ഭാവനയ്ക്ക് അനുസരിച്ച് ആരോ കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായിരിക്കുകയാണ്. ഇങ്ങനെ ഒരു അറിയിപ്പ് സർക്കാർ ഏജൻസികൾ ആരും തന്നെ പുറപ്പെടുവിച്ചിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നു.

എന്നാൽ, തെറ്റിദ്ധരിപ്പിക്കുന്ന ഈ കുറിപ്പിന്റെ ഉറവിടം ഇതുവരെ വെളിപ്പെട്ടിട്ടില്ല. വരും നാളിൽ ഇതിനു പിന്നിലുള്ളവർ നിയമത്തിന് മുന്നിൽ എത്തിയേക്കാം.

സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ അറിയിപ്പ് ഇങ്ങനെ:

അറിയിപ്പ്

ഇപ്പോൾ മുതൽ കൊറോണയെ കുറിച്ചുള്ള എല്ലാ അറിയിപ്പുകളും ഏതെങ്കിലുമൊരു സർക്കാർ ഏജൻസി മാത്രമേ പോസ്റ്റ് ചെയ്യാൻ പാടുള്ളു എന്ന് എല്ലാ വാട്ട്‌സ്ആപ്പ് ഉപഭോക്താക്കളേയും അറിയിക്കുന്നു .. ഏതെങ്കിലും തെറ്റായ വിവരം പോസ്റ്റ് ചെയ്തത് ശ്രദ്ധയിൽ പെട്ടാൽ ഗ്രൂപ്പ് അഡ്മിൻമാർ അടക്കം എല്ലാ അംഗങ്ങളുടേയും പേരിൽ IT Act പ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നതാണ് എന്ന് ഓർമ്മിക്കുക

Ravi Nayak
Principal Secretary
Minitsry of Home Affairs
Goverment of India

Exit mobile version