‘ഡാം എപ്പോള്‍ തുറക്കണമെന്ന് കഴിഞ്ഞ വര്‍ഷം അഭിപ്രായം പറഞ്ഞവര്‍ പറയണം’; കെഎസ്ഇബിയുടെ പേരിലുള്ള കുറിപ്പിന്റെ സത്യാവസ്ഥ ഇങ്ങനെ

തൃശ്ശൂര്‍: സംസ്ഥാനത്ത് മഴ കനത്തതോടെ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി വ്യാജവാര്‍ത്തകളാണ് വന്നത്. ‘സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമുകള്‍ എപ്പോള്‍ തുറക്കണമെന്നും വരും നാളുകളില്‍ എന്തെല്ലാം സംഭവിക്കുമെന്നും കഴിഞ്ഞ വര്‍ഷം എല്ലാം കഴിഞ്ഞ് അഭിപ്രായം പറഞ്ഞവര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയെ അറിയിക്കേണ്ടതാണ്’- എന്ന തരത്തില്‍ ഒരു പ്രചരണം കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

കെഎസ്ഇബിയുടെ ലോഗോ ഉപയോഗിച്ചായിരുന്നു പ്രചരണം. ഷട്ടറുകള്‍ തുറക്കുന്ന ഇടുക്കി ഡാമിന്റെ ചിത്രമടക്കം ഉള്‍പ്പെടുത്തിയായിരുന്നു കുറിപ്പ്. നിരവധി ആളുകളാണ് ഈ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. എന്നാല്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് പിആര്‍ഡിയുടെ ഫാക്ട് ചെക്ക് വിഭാഗം.

കെഎസ്ഇബിയുടെ ലോഗോ ഉപയോഗിച്ച് പരിഹാസരൂപേണ മഴയുടെയും വെള്ളപ്പൊക്കത്തിന്റ്റെയും പശ്ചാത്തലത്തില്‍ നല്‍കിയിട്ടുള്ള ഫേസ്ബുക് പോസ്റ്റ് വ്യാജമാണെന്ന് കെഎസ്ഇബി കണ്ണൂര്‍ ജില്ല അറിയിച്ചിട്ടുണ്ട് എന്ന് പിആര്‍ഡി വ്യക്തമാക്കി.

Exit mobile version