പ്രധാനമന്ത്രിയുടെ തലവേദന പെട്ടന്നൊന്നും മാറില്ല! ജെപിസി ഇല്ലാതെ ഒത്തുതീര്‍പ്പിനില്ലെന്ന നിലപാടിലുറച്ച് കോണ്‍ഗ്രസ്

റാഫേല്‍ കരാര്‍ പരിശോധിക്കുന്ന സിഎജി കരട് റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതികരണത്തിനായി നല്‍കി

ന്യൂഡല്‍ഹി: റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും ഒത്തുതീര്‍പ്പിനില്ലെന്നും പ്രതിപക്ഷം . പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഇന്നും ജെപിസി അന്വേഷണം ആവശ്യപ്പെടും.

അതേസമയം ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചിരുന്നു. റാഫേല്‍ കരാര്‍ പരിശോധിക്കുന്ന സിഎജി കരട് റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതികരണത്തിനായി നല്‍കി.

Exit mobile version