ജയലളിതയുടെ ചികിത്സ; തങ്ങള്‍ക്ക് മുഴുവന്‍ തുകയും ലഭിച്ചിട്ടില്ലെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍

ജയലളിതയുടെ മരണത്തെ കുറിച്ച് അന്വേഷിക്കുന്ന ആറുമുഖസാമി കമ്മീഷനെ ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്

ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ചികിത്സിച്ച അപ്പോളോ അശുപത്രിയ്ക്ക് മുഴുവന്‍ പണവും ലഭിച്ചിട്ടില്ലെന്ന് പരാതി. 44.56ലക്ഷം രൂപയാണ് ആശുപത്രിയ്ക്ക് ചികിത്സായിനത്തില്‍ ഇനിയും ലഭിക്കാനുള്ളത്. 6.85കോടി രൂപയാണ് ചികിത്സയ്ക്കായി ചെലവായത്. എന്നാല്‍ ഇതുവരെ മുഴുവന്‍ തുക ആശുപത്രി അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല.

ജയലളിതയുടെ മരണത്തെ കുറിച്ച് അന്വേഷിക്കുന്ന ആറുമുഖസാമി കമ്മീഷനെ ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. 2016സെപ്തംബര്‍ 12ന് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിത ഡിസംബര്‍ അഞ്ചിനാണ് മരിച്ചത്. 75 ദിവസം ആശുപത്രിയില്‍ കഴിഞ്ഞതിനാണ് ഇത്രയും രൂപയുടെ ബില്ലായിരിക്കുന്നത്. ഇതില്‍ ഭക്ഷണത്തിന് മാത്രം ചെലവായത് 1.17കോടി രൂപയാണ്. ലണ്ടനില്‍ നിന്ന് ചികിത്സിക്കാനെത്തിയ ഡോക്ടര്‍ക്ക് 92.07ലക്ഷം രൂപയായി. അണ്ണാ ഡിഎംകെ ചെക്കായി 6കോടി രൂപയും പിന്നീട് 41.13ലക്ഷം രൂപയും നല്‍കിയെങ്കിലും മുഴുവന്‍ പണം ഇതുവരെ നല്‍കിയിട്ടില്ല.

Exit mobile version