കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചു; ശപഥം നിറവേറ്റി! ‘സഫാ’ തലപ്പാവണിഞ്ഞ് മാസായി സച്ചിന്‍ പൈലറ്റ് സത്യപ്രതിജ്ഞാ ചടങ്ങില്‍

രാജസ്ഥാന്‍ പിസിസി അധ്യക്ഷനായ സച്ചിനാണ് പരാജയങ്ങളില്‍ നിന്ന് യുവാക്കളെ കൂട്ടുപിടിച്ച് പാര്‍ട്ടിയെ കൈപിടിച്ചുയര്‍ത്തി വിജയപാതയിലെത്തിച്ചത്.

ജയ്പൂര്‍: രാജസ്ഥാനില്‍ ഇത് സച്ചിന്‍ പൈലറ്റിന്റെയും കോണ്‍ഗ്രസിന്റെയും കാലം! വസുന്ധര രാജെ സിന്ധ്യയുടെ നേതൃത്വത്തിലെ ബിജെപി സര്‍ക്കാരിനെ താഴെയിറക്കിയതിനു പിന്നാലെ നാലുവര്‍ഷത്തിനു ശേഷം സച്ചിന്‍ പൈലറ്റ് ഇന്നലെ വീണ്ടും രാജസ്ഥാനിലെ പരമ്പരാഗത സഫാ തലപ്പാവണിഞ്ഞു.

2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെയും 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിലെയും പരാജയത്തെത്തുടര്‍ന്നാണ്, പാര്‍ട്ടി അധികാരത്തില്‍ വന്നാലേ ഇനി തലപ്പാവ് അണിയൂ എന്ന ശപഥം 4 വര്‍ഷം മുന്‍പ് സച്ചിന്‍ എടുത്തത്.

കോണ്‍ഗ്രസിനെ ഇത്തവണ അധികാരത്തിലെത്തിച്ചതോടെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ ചുവന്ന തലപ്പാവണിഞ്ഞാണ് സച്ചിന്‍ പൈലറ്റ് എത്തിയത്. രാജസ്ഥാന്‍ പിസിസി അധ്യക്ഷനായ സച്ചിനാണ് പരാജയങ്ങളില്‍ നിന്ന് യുവാക്കളെ കൂട്ടുപിടിച്ച് പാര്‍ട്ടിയെ കൈപിടിച്ചുയര്‍ത്തി വിജയപാതയിലെത്തിച്ചത്. കോണ്‍ഗ്രസ് അദ്ദേഹത്തിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയാണ് ആദരിച്ചത്.

Exit mobile version