എനിക്ക് എന്റെ ജീവിതമാണ് നഷ്ടമായത്, ഈ സമയത്ത് എന്തിനായിരുന്നു തെരഞ്ഞെടുപ്പ്..? തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഭാര്യ കൊവിഡ് ബാധിച്ചു മരിച്ചതില്‍ രോഷത്തോടെ ഭര്‍ത്താവിന്റെ ചോദ്യം

Dies Of Covid | Bignewslive

നാഗാര്‍ജുനസാഗര്‍: തെലങ്കാനയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നാഗാര്‍ജുനസാഗറില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ 15 അധ്യാപകര്‍ കോവിഡ് ബാധിച്ചു മരിച്ചതില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം കടുക്കുന്നു. അഞ്ഞൂറോളം അധ്യാപകര്‍ക്കാണു കോവിഡ ബാധിച്ചിരിക്കുന്നത്.

തെലങ്കാന മുഖ്യമന്ത്രി വമ്പന്‍ തെരഞ്ഞെടുപ്പ് യോഗം നടത്തിയ ഹാലിയയില്‍ ഡ്യൂട്ടിക്കെത്തിയ പ്രൈമറി സ്‌കൂള്‍ അധ്യാപിക സന്ധ്യ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഇതില്‍ ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഭര്‍ത്താവ് മോഹന്‍ റാവു.

‘എനിക്കെന്റെ ജീവിതമാണ് നഷ്ടമായത്. എന്തിനാണ് കോവിഡ് സമയത്ത് വെറും ഒരു എംഎല്‍എയെ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് നടത്തിയത്? എല്ലാവരും വാക്‌സിനേഷന്‍ എടുത്ത ശേഷം നടത്തിയാല്‍ മതിയായിരുന്നല്ലോ? ലോക്ഡൗണിനിടെ എന്തിനാണ് ഇങ്ങനെയൊരു തിരഞ്ഞെടുപ്പ്?,’ – മോഹന്‍ ചോദിച്ചു. പോളിങ് സ്റ്റേഷനിലേക്ക് പോയ ബസില്‍ 30 സ്റ്റാഫ് ഉണ്ടായിരുന്നു. കുടുസ്സായ സ്‌കൂള്‍ മുറിയില്‍ പകല്‍ 7 മുതല്‍ രാത്രി 7 വരെ അഞ്ച് പോളിംഗ് ഉദ്യോഗസ്ഥരും നാല് പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. സാമൂഹികനിയന്ത്രണം എന്നെല്ലാം പറയും, പക്ഷെ എങ്ങനെയാണ് അത് സാധ്യമാവുക? നാനൂറിലധികം ആളുകളുടെ കയ്യില്‍ മഷി പുരട്ടി, ഒപ്പ് ശേഖരിച്ച്, വ്യക്തിപരിശോധന നടത്തി ചെയ്യേണ്ട ജോലിയാണ്. മുന്‍കരുതലുകള്‍ ഇല്ലാതിരുന്നത് വളരെ കഷ്ടമാണ്,’

ഏപ്രില്‍ 20ന് കോവിഡ് ബാധിച്ച് ഹൈദരാബാദിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ച സന്ധ്യ (35) മേയ് 8ന് മരണമടഞ്ഞു. ഒരു മകളാണ് ഉള്ളത്.

Exit mobile version