കോവിഡ് മൂന്നാം തരംഗം : കുട്ടികള്‍ക്ക് പ്രത്യേക കോവിഡ് കെയര്‍ സെന്റര്‍ ഒരുക്കി മഹാരാഷ്ട്ര

child care | Bignewslive

മുംബൈ : കുട്ടികളെ ഏറെ ബാധിച്ചേക്കാവുന്ന കോവിഡ് മൂന്നാം തരംഗത്തെ നേരിടാനൊരുങ്ങി മഹാരാഷ്ട്ര. പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി ചൈല്‍ഡ് കോവിഡ് കെയര്‍ സെന്റര്‍, പീഡിയാട്രിക് ടാസ്‌ക് ഫോഴ്‌സ് എന്നിവ സജ്ജമാക്കുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു..
നിലവിലുള്ള സംവിധാനങ്ങളില്‍ നിന്നും വ്യത്യസ്തമായി കുട്ടികള്‍ക്ക് പ്രത്യേക വെന്റിലേറ്റര്‍ കിടക്കകളും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും ആവശ്യമാണെന്നും രാജേഷ് തോഗെ മാധ്യമങ്ങളോട് വ്യക്തമാക്കി.
മൂന്നാം തരംഗം കുട്ടികളെ ഏറെ ബാധിക്കാന്‍ റിപ്പോര്‍ട്ടുകളുള്ളതിനാല്‍ ഇതിനെ നേരിടാന്‍ പീഡിയാട്രിക് ടാസ്‌ക് ഫോഴ്‌സും രൂപീകരിക്കും. ചികിത്സയ്ക്കായി പ്രത്യേക പീഡിയാട്രിക് വെന്റിലേറ്ററുകളും ആവശ്യമായി വരും.ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version