തമിഴ്‌നാട്ടിൽ ഡിഎംകെയുടെ മുന്നേറ്റം; എഐഡിഎംകെ ലീഡ് താഴോട്ട്; ബിജെപി ഒരു സീറ്റിൽ മാത്രം

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച് ഡിഎംകെ-എഐഎഡിഎംകെ മുന്നണികൾ. ബിജെപി ഒരു സീറ്റിൽ മാത്രം മുന്നിട്ട് നിൽക്കുന്നു. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഡിഎംകെയെക്ക് മുൻതൂക്കമുണ്ടെങ്കിലും കടുത്ത പോരാട്ടമാണ് നടക്കുന്നത്.

കമൽഹാസന്റെ മക്കൾ നീതി മയ്യം (എംഎൻഎം) ഒരു സീറ്റിലും ടിടിവി ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ) രണ്ട് സീറ്റിലും മുന്നിലുണ്ട്.

234 മണ്ഡലങ്ങളുള്ള തമിഴ്‌നാട്ടിൽ 130ഓളം മണ്ഡലങ്ങളിലെ ആദ്യ ഫലസൂചനകളാണ് പുറത്തുവന്നത്. 84സീറ്റുകളിൽ ഡിഎംകെ സഖ്യം മുന്നിട്ട് നിൽക്കുമ്പോൾ 44 സീറ്റുകളിലാണ് എഐഎഡിഎംകെ സഖ്യം മുന്നിട്ട് നിൽക്കുന്നത്.

എഐഡിഎംകെ സഖ്യത്തിൽ ഒരു സീറ്റിൽ ബിജെപി മുന്നിട്ട് നിൽക്കുമ്പോൾ ഡിഎംകെ സഖ്യത്തിൽ കോൺഗ്രസ് ഒരു സീറ്റിൽ ലീഡ് ചെയ്യുന്നു.

Exit mobile version