ഇടറോഡുകള്‍ അടച്ച് തമിഴ്‌നാട് പോലീസ്; തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ഈ പാസ് നിര്‍ബന്ധം

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചതോടെ തിരുവനന്തപുരത്തു നിന്ന് തമിഴ്‌നാട്ടിലേക്കുള്ള ഇടറോഡുകള്‍ അടച്ച് തമിഴ്‌നാട് പോലീസ്. 12 ഓളം ഇടറോഡുകളാണ് ബാരിക്കേഡുകള്‍ വെച്ച് തമിഴ്‌നാട് പോലീസ് അടച്ചത്.

കുളത്തൂര്‍ പഞ്ചായത്തിലെ പൊഴിയൂര്‍, ഉച്ചക്കട, കാരക്കോണത്തിന് സമീപം കണ്ണുവാമൂട്, പനച്ചമൂട്, വെള്ളറട, അമ്പൂരി തുടങ്ങിയ ഇടങ്ങളിലെ റോഡുകളാണ് അടച്ചത്. കന്യാകുമാരിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള റോഡുകളും അടച്ചു. കഴിഞ്ഞ കൊവിഡ് വ്യാപനകാലത്തും തമിഴ്‌നാട് തിരുവനന്തപുരത്തേക്കുള്ള റോഡുകള്‍ അടച്ചിരുന്നു.

അതേസമയം ഇ-പാസ് ഉള്ളവര്‍ക്ക് കളിയക്കാവിള ദേശീയപാത വഴി സഞ്ചരിക്കാമെന്ന് പോലീസ് അറിയിച്ചു. തമിഴ്‌നാട്ടിലേക്ക് കടക്കുന്നതിന് അതിര്‍ത്തിയില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടതാണ്.

Exit mobile version