നീറ്റ് പരീക്ഷ മാറ്റിവച്ചു; പുതുക്കിയ തീയതി പിന്നീട്

neet | bignewslive

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ മാറ്റിവച്ചു. ഈ മാസം പതിനെട്ടിനായിരുന്നു പരീക്ഷ നടത്താനിരുന്നത്. ഇത് മാറ്റിവച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

1.74 ലക്ഷം വിദ്യാര്‍ഥികള്‍ നീറ്റ് പി.ജി പരീക്ഷയ്ക്കായി ആകെ അപേക്ഷിച്ചിരുന്നത്. മാസ്റ്റര്‍ ഓഫ് സര്‍ജറി, ഡോക്ടര്‍ ഓഫ് മെഡിസിന്‍ കോഴ്‌സുകളിലെ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണിത്.

അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം കുതിച്ചുയരുകയാണ്. ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും തമിഴ്‌നാട്ടിലും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അടച്ചിരുന്നു. വിവിധ പരീക്ഷകളും മാറ്റി വച്ചു.

Exit mobile version