നാശം വിതയ്ക്കാന്‍ ശക്തി പ്രാപിച്ച് ഫെതായ് ചുഴലിക്കാറ്റ്; ആന്ധ്രയിലും ഒഡിഷയിലും ശക്തമായ മഴയ്ക്ക് സാധ്യത

മത്സ്യ തൊഴിലാളികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചെന്നൈ: തീരത്തുനിന്ന് 900 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫെതായ് ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാശം വിതയ്ക്കാന്‍ നിമിഷങ്ങള്‍ മാത്രം മതിയെന്ന് നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജാഗ്രതാ പാലിക്കണമെന്ന നിര്‍ദേശവും ഉണ്ട്. അടുത്ത 24 മണിക്കൂറിനകം വടക്കന്‍ തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, ഛത്തീസ്ഗഢ്, ഒഡിഷ എന്നിവിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നിലവില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലുള്ള ഫെതായ് വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിച്ച് ഡിസംബര്‍ 17ന് ആന്ധ്രയിലെ ഓങ്കോളിനും കാക്കിനടയ്ക്കും മധ്യേ തീരം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 17 വരെ ആന്ധ്ര, ഛത്തീസ്ഗഢ്, ഒഡിഷ എന്നിവിടങ്ങളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മത്സ്യ തൊഴിലാളികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Exit mobile version