ആസാമിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അട്ടിമറി ഭയം; ബിജെപിയെ ഭയന്ന് എംഎൽഎമാരെ ജയ്പൂരിലെ റിസോർട്ടിലേക്ക് മാറ്റി കോൺഗ്രസ്

ഗുവാഹത്തി: തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ആസാം കോൺഗ്രസിൽ ആശങ്ക. തങ്ങളുടെ എംഎൽഎമാരെ ബിജെപി വിലയ്ക്ക് എടുത്തേക്കുമെന്ന ഭയത്തിൽ കോൺഗ്രസ് 22 എംഎൽഎമാരെ ജയ്പൂരിലെ റിസോർട്ടിലേക്ക് മാറ്റിയതായി റിപ്പോർട്ട്.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷ എംഎൽഎമാർ ബിജെപിയിലേക്ക് ചേക്കാറാനുള്ള സാധ്യതകൾ കണക്കിലെടുത്താണ് ഈ നടപടിയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. 22 പ്രതിപക്ഷ എംഎൽഎമാരെയാണ് ജയ്പൂരിലെ റിസോർട്ടിലേക്ക് മാറ്റുന്നത്.

ആസാമിലെ 126 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായാണ് നടന്നത്. മാർച്ച് 27ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 47 മണ്ഡലങ്ങളിലെ വോട്ടർമാർ തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയിരുന്നു.

ഏപ്രിൽ ഒന്നിനും ആറിനുമാണ് രണ്ടും മൂന്നു ഘട്ട വോട്ടെടുപ്പ് നടന്നത്. രണ്ടാം ഘട്ടത്തിൽ 39 മണ്ഡലങ്ങളിലെയും മൂന്നാം ഘട്ടത്തിൽ 40 മണ്ഡലങ്ങളിലെയും വോട്ടർമാർ വിധിയെഴുതിയിരുന്നു. മേയ് 2നാണ് കേരളത്തിനും പശ്ചിമബംഗാളിനും ഒപ്പം ആസാമിലേയും ഫലപ്രഖ്യാപനം.

Exit mobile version