കിലോയ്ക്ക് ഒരു ലക്ഷം രൂപ; ഇതാണ് ആ ലക്ഷ്വറി പച്ചക്കറി

ലക്ഷം രൂപ വരുന്ന പച്ചക്കറിയോ, സംഗതി സത്യമാണ്. ഒരു കിലോയ്ക്ക് ഒരു ലക്ഷം രൂപ വിലയുള്ള പച്ചക്കറി നമ്മുടെ രാജ്യത്തു തന്നെയുണ്ട്. ഹോപ് ഷൂട്ട്സ് എന്നാണ് ഈ ലക്ഷ്വറി പച്ചക്കറിയുടെ പേര്.

38 കാരനായ അമ്രേഷ് സിംഗ് എന്ന കര്‍ഷകന്‍ ആണ് ബിഹാറിലെ കൃഷി ഭൂമിയില്‍ വിപ്ലവകരമായ ഈ പരീക്ഷണത്തിന് മുതിര്‍ന്നത്. വെറും 36,00 ചതുരശ്രയടി സ്ഥലത്തായിരുന്നു പരീക്ഷണം.

ഔറംഗബാദ് ജില്ലയിലെ കരംനിധ് ഗ്രാമവാസിയാണ് 38കാരനായ അമ്രേഷ് സിങ്ങ്. വാരാണസിയിലെ ഇന്ത്യന്‍ വെജിറ്റബിള്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നന്നാണ് ഇദ്ദേഹം ഇതിന്റെ തൈകള്‍ വാങ്ങിയത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞന്‍ ഡോ. ലാലിന്റെ മേല്‍നോട്ടത്തിലായിരുന്നു കൃഷി.

ആറ് വര്‍ഷം മുമ്പ് കിലോഗ്രാമിന് 1,000 പൗണ്ടിന്, ഏകദേശം ഒരു ലക്ഷം രൂപയിലേറെ ഇത് വിറ്റഴിച്ചിരുന്നു, ഇന്ത്യന്‍ വിപണിയില്‍ വളരെ അപൂര്‍വമായി ആണ് സസ്യം ലഭിക്കുക, പ്രത്യേകമായി ഓര്‍ഡര്‍ നല്‍കിയേ വാങ്ങാനുമാകൂ.

ഐഎഎസ് ഉദ്യോഗസ്ഥ സുപ്രിയ സാഹുവാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചത്. ‘ഈ പച്ചക്കറിക്ക് ഒരു കിലോയ്ക്ക് ഒരു ലക്ഷം രൂപയാണ്. ലോകത്ത് ഏറ്റവും വിലയുള്ള പച്ചക്കറി. ഇന്ത്യന്‍ കര്‍ഷകനെ തന്നെ ഇതു മാറ്റി മറിക്കും’ എന്നാണ് അവര്‍ കുറിച്ചത്.

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഉത്തമം എന്ന് പറയപ്പെടുന്ന ഈ ചെടിയുടെ എല്ലാം ഉപയോഗപ്രദമാണ് എന്നതാണ് ആദ്യത്തെ കാര്യം. പഴം, പൂവ്, തണ്ട് എന്നിവയെല്ലാം. ബീര്‍ നിര്‍മാണത്തിന് ഇതുപയോഗിക്കുന്നുണ്ട്.

ക്ഷയരോഗത്തിനുള്ള പ്രതിവിധി എന്ന നിലയിലും അത്യുത്തമമാണ്. ഇതില്‍ കാണപ്പെടുന്ന ആന്റിയോക്സിഡന്റ് സൗന്ദര്യവര്‍ധക വസ്തുവായും ഉപയോഗിക്കുന്നുണ്ട്. ഉത്കണ്ഠ, ഉറക്കമില്ലായ്മ, സമ്മര്‍ദം എന്നിവയ്ക്കെതിരെയുള്ള മരുന്നുകളുണ്ടാക്കാനും സസ്യം ഉപയോഗിക്കുന്നു.

നട്ടതില്‍ 60 ശതമാനത്തിലധികവും പിടിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് അമ്രേഷ്0. മറ്റ് കാര്‍ഷിക വിളകള്‍ നടുന്നതിനേക്കാള്‍ 10 മടങ്ങ് വരെ കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം നേടികൊടുക്കുന്നതാണ് കൃഷി. ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് തന്നെ മികച്ച വിളവെടുക്കാനുമാകും.

പ്രത്യേക ഓര്‍ഡര്‍ നല്‍കിയാല്‍ മാത്രമേ ഹോപ് ഷൂട്ട് വാങ്ങാനാകൂ. ബ്രിട്ടന്‍, ജര്‍മനി തുടങ്ങിയ യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ ഇത് കൃഷി ചെയ്യുന്നത്. നേരത്തെ ഹിമാചല്‍ പ്രദേശില്‍ കൃഷി ചെയ്തിരുന്നു എങ്കിലും വിപണി കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.

Exit mobile version