കളിക്കുന്നതിനിടെ പത്തായപ്പുരയില്‍ കയറി ഒളിച്ചു; അഞ്ച് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു

രാജസ്ഥാന്‍: കളിക്കുന്നതിനിടെ പത്തായപ്പുരയില്‍ കയറി ഒളിച്ച അഞ്ചു കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. രാജസ്ഥാനിലെ ബിക്കാനീറില്‍ ഹിമ്മത് സാഗര്‍ ഗ്രാമത്തിലാണ് സംഭവം.സേവറാം, രവീന, പൂനം , രാധ, മാലി എന്നിവരാണ് മരിച്ചത്. മരിച്ച കുട്ടികള്‍ക്ക് എല്ലാം എട്ടുവയസ്സില്‍ താഴെയാണ് പ്രായം.

കളിക്കുന്നതിനിടെ ധാന്യം സംഭരിക്കുന്ന പത്തായത്തിലേക്ക് കുട്ടികള്‍ എടുത്തു ചാടുകയായിരുന്നു. കുട്ടികള്‍ എല്ലാവരും അകത്ത് കടന്നതോടെ വാതില്‍ അടഞ്ഞു. ഇതോടെ ശ്വാസം മുട്ടി കുട്ടികള്‍ മരിക്കുകയായിരുന്നു.

കുട്ടികളെ കാണാതായതോടെ അമ്മ നടത്തിയ തെരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്. ബോധക്ഷയരായി കുട്ടികളെ എല്ലാവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version