‘ഒരു ചായക്കാരന് നിങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് മനസിലാവുക’; പ്രധാനമന്ത്രി

അസം: ‘ഒരു ചായക്കാരന് നിങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് മനസിലാവുക’ അസമിലെ തേയിലത്തോട്ട തൊഴിലാളികളോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അസമിലെ ചബുവ ജില്ലയില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ അസമിലെ തേയിലത്തോട്ട തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം നല്‍കി.

അതേസമയം നാഗ്പുരിലുള്ള സംഘടന രാജ്യത്തെ മുഴുവന്‍ നിയന്ത്രിക്കാനാണ് ശ്രമിക്കുന്നതെന്ന് ആര്‍എസ്എസിനെ പരാമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

വിദ്വേഷം പരത്തി ജനങ്ങളെ ഭിന്നിപ്പിച്ച് അസമില്‍ അധികാരം നിലനിര്‍ത്താനാണ് ബിജെപിയുടെ ശ്രമമെന്നും രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ദിബ്രുഗഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമം അസമില്‍ നടപ്പാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.

Exit mobile version