പരാതിയും പരിഭവവും ഇല്ലാതെ രാജസ്ഥാന്‍ മുഖ്യമന്ത്രിയെ തീരുമാനിച്ചു; അശോക് ഗെഹ്‌ലോട്ട് മുഖ്യമന്തിയും, സച്ചിന്‍ പൈലറ്റ് ഉപമുഖ്യ മന്ത്രിയുമാകും

ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ഒടുവില്‍ രാജസ്ഥാനിലെ മുഖ്യമന്ത്രിയെ തീരുമാനിച്ചു. അശോക് ഗെഹ്‌ലോട്ട് മുഖ്യമന്തിയും, സച്ചിന്‍ പൈലറ്റ് ഉപമുഖ്യ മന്ത്രിയും ആകും. ഡല്‍ഹി എഐസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം നടന്നത്.

മുഖ്യമന്ത്രി സ്ഥാനം മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും പിസിസി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റും ആവശ്യപ്പെട്ടതോടെയാണ് അനിശ്ചിതത്വം തുടങ്ങിയത്. പ്രശ്‌ന പരിഹാരത്തിന് രണ്ടു പേരുമായി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ ഇന്ന് ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനമായത്.

അതേസമയം, മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍ നാഥ് 17 ന് സത്യപ്രതിജ്ഞ ചെയ്യും. ഛത്തിസ്ഘട്ട് മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ സംസ്ഥാന നേതാക്കളുമായും രാഹുല്‍ ഇന്ന് ചര്‍ച്ച നടത്തും.

Exit mobile version