റാഫേല്‍; രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ബഹളം

രാഹുല്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് രാജ്യസഭയിലും ലോകസ്ഭയിലും ബിജെപിയുടെ പ്രതിഷേധം

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ബഹളം. റാഫേല്‍ യുദ്ധവിമാന അഴിമതി ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന സുപ്രീംകോടതി വിധി വന്നതിന് ശേഷമാണ് പാര്‍ലമെന്റില്‍ ഭരണപക്ഷത്തിന്റെ ബഹളം. രാഹുല്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് രാജ്യസഭയിലും ലോകസ്ഭയിലും ബിജെപിയുടെ പ്രതിഷേധം. ഇരുസഭകളും നിര്‍ത്തിവച്ചു. അതേസമയം, റാഫേലില്‍ ജെപിസി അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ച് കോണ്‍ഗ്രസും നില്‍ക്കുകയാണ്.

ലോക്സഭയില്‍ ചോദ്യോത്തരവേളയില്‍ പ്ലക്കാര്‍ഡുകളുമായായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഇതിനെ പ്രതിരോധിക്കാന്‍ ഭരണപക്ഷ അംഗങ്ങളും മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി.

റാഫേല്‍ കരാറില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള എല്ലാ ഹര്‍ജികളും സുപ്രീം കോടതി തള്ളിയിരുന്നു. ഇടപാടില്‍ സംശയമില്ലെന്നും,വിഷയത്തില്‍ ഇടപെടില്ലെന്നും കോടതി വിധിയില്‍ പറയുന്നു.

കേന്ദ്രസര്‍ക്കാര്‍ നടപടികളില്‍ പിഴവില്ലെന്നും വിലയിലും കരാറിലും സംശയമില്ല എന്നും സുപ്രീംകോടതി വ്യക്തമാക്കി. വിഷയത്തില്‍ ഇടപെടാന്‍ സുപ്രീം കോടതിക്ക് കഴിയില്ല എന്നുമാണ് കോടതി വിധി.

കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ കോടതി തള്ളി. റാഫേല്‍ വിമാനങ്ങള്‍ രാജ്യത്തിന് ആവശ്യമാണെന്ന കാര്യത്തില്‍ സംശയമില്ല.

റിലയന്‍സിനെ പങ്കാളിയാക്കിയതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ സി.ബി.ഐ അന്വേഷണ ആവശ്യപ്പെട്ട ഹരജിയിലാണ് വിധി. ബിജെപി യുടെ മുന്‍ കേന്ദ്ര മന്ത്രിമാരായിരുന്ന യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെ പ്രശാന്ത് ഭൂഷണ്‍ എന്നിവരുമാണ് ഹര്‍ജി നല്‍കിയത്.

ഇരു രാജ്യങ്ങള്‍ തമ്മിലുള്ള കരാറാണെന്ന് കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Exit mobile version