സമരം ചെയ്യുന്ന കർഷകരോട് അങ്ങേയറ്റം ബഹുമാനം കാണിച്ചിട്ടുണ്ട്; അവർക്ക് പറയാനുള്ളത് കേൾക്കുന്നുണ്ട്; യുഎന്നിൽ അവകാശവാദവുമായി ഇന്ത്യ

farmers_124

ന്യൂഡൽഹി: രാജ്യത്തെ പുതിയകാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരോട് അങ്ങേയറ്റം ബഹുമാനം കാണിച്ചിട്ടുണ്ടെന്ന അവകാശവാദവുമായി കേന്ദ്രസർക്കാർ. യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ആയിരുന്നു ഇന്ത്യയുടെ അവകാശവാദം.

കർഷകരുമായി നിരന്തരം ചർച്ചയിൽ ഏർപ്പെടുന്നുണ്ടെന്നു പറഞ്ഞ കേന്ദ്ര സർക്കാർ കാർഷിക നിയമവുമായി ബന്ധപ്പെട്ട കർഷകരുടെ ആശങ്കകൾക്ക് സർക്കാർ ചെവികൊടുത്തിട്ടുണ്ടെന്നും അവകാശപ്പെട്ടു. 2024 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് ഇന്ത്യൻ സർക്കാർ ലക്ഷ്യമിടുന്നതെന്നും മൂന്ന് കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നതിന്റെ ഉദ്ദേശ്യം കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വില കണ്ടെത്താനും കർഷകരുടെ വരുമാനം വർധിപ്പിക്കാനും വേണ്ടിയുള്ളതാണെന്നും ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രതികരിച്ചു.

കേന്ദ്രത്തിന്റെ വാദത്തിനിടയിലും കാർഷിക നിയമങ്ങൾക്കെതിരെ പതിനായിരക്കണക്കിന് കർഷകർ ഹരിയാന പഞ്ചാബ് അതിർത്തിയിൽ പ്രതിഷേധം തുടരുകയാണ്.

Exit mobile version