‘ഇത്തവണ സ്ഥാനാര്‍ത്ഥിയാകും, മുഖ്യമന്ത്രിയാവുന്ന പ്രയത്‌നത്തിലാണ്’ കമല്‍ഹാസന്‍ പറയുന്നു

Kamal Haasan | Bignewslive

ചെന്നൈ: ഇത്തവണ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് വ്യക്തമാക്കി ഉലകനായകന്‍ കമല്‍ഹാസന്‍. മുഖ്യമന്ത്രിയാവുക എന്ന ലക്ഷ്യത്തിലാണ് താനെന്നും താരം പറയുന്നു. മണ്ഡലം ഏതെന്ന് ഉടന്‍ പ്രഖ്യാപിക്കുമെന്നും കമല്‍ പറയുന്നു.

രജനികാന്ത് ഇനി രാഷ്ട്രീയത്തിലേയ്ക്ക് തിരിച്ചെത്തില്ലെന്നും സുഹൃത്തെന്ന നിലയിലാണ് പിന്തുണ തേടിയതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. പ്രമുഖ മാധ്യമത്തോടായിരുന്നു. കേരളത്തില്‍ പിണറായി വിജയന്‍ വീണ്ടും അധികാരത്തിലെത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നൈയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് താരത്തിന്റെ പ്രതികരണം.

Exit mobile version