കോവിഡ് വാക്‌സിന്‍ ഈ വര്‍ഷം അവസാനം വിപണിയില്‍ എത്തിയേക്കും; എയിംസ് ഡയറക്ടര്‍

ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ ലഭ്യമായേക്കുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. ആര്‍ ഗുലേറിയ. കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
covid vaccine | Bignewslive
‘പ്രാഥമികമായി വാക്‌സിന്‍ നല്‍കേണ്ടവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കുന്നത് പൂര്‍ത്തിയായാല്‍ വാക്‌സിന്‍ മാര്‍ക്കറ്റില്‍ ലഭ്യമാകും. വര്‍ഷാവസാനത്തോടെയോ അതിന് ശേഷമോ അത്തരമൊരു സാഹചര്യം ഉണ്ടായേക്കാം. അങ്ങനെ വന്നാല്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ വാക്‌സിന്‍ ലഭ്യമായി തുടങ്ങും.’- ഡോ.ഗുലേറിയ പറഞ്ഞു.

വാക്‌സിന്റെ മൂന്നാം ഘട്ട വിതരണവും സൗജന്യമാണ്. 50 വയസ്സിനും അതിന് മുകളിലുള്ളവര്‍ക്കുമാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്.

Exit mobile version