രാജ്യത്ത് പെട്രോള്‍ വില നൂറ് കടന്നു! മൂന്നക്കം കാണിക്കാനാകാതെ മെഷീനുകള്‍ മാറ്റാനൊരുങ്ങി പമ്പുകള്‍: ‘സെഞ്ചുറി’യ്‌ക്കെതിരെ ബാറ്റും ഹെല്‍മെറ്റുമായി പ്രതിഷേധിച്ച് കോണ്‍ഗ്രസ്

ഭോപ്പാല്‍: രാജ്യത്ത് ആദ്യമായി പെട്രോള്‍ വില നൂറ് കടന്നു. രാജസ്ഥാനിലും മഹാരാഷ്ട്രയിലുമാണ് പ്രീമിയം പെട്രോള്‍ വില 100 രൂപ കടന്നത്. രാജസ്ഥാനില്‍ പ്രീമിയം പെട്രോള്‍ ലിറ്ററിന് 102.7 രൂപയും പ്രീമിയം ഡീസലിന് മഹാരാഷ്ട്രയില്‍ പ്രീമിയം പെട്രോള്‍ വില 100.16 രൂപയിലെത്തി. തുടര്‍ച്ചയായി ആറാം ദിനമാണ് രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചിരിക്കുന്നത്.

ഞായറാഴ്ച രാജസ്ഥാനില്‍ പെട്രോളിന് 29 പൈസയും ഡീസലിന് 32 പൈസയും വര്‍ധിച്ചതോടെ ശ്രീഗംഗ നഗരത്തില്‍ പെട്രോള്‍ ലിറ്റര്‍ വില 99.29 രൂപയും 99.29 രൂപയും ഡീസലിന് 91.17 രൂപയുമായി. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇന്ധന നികുതി രാജസ്ഥാനിലാണ്.

സെഞ്ച്വറി തികച്ച സാഹചര്യത്തില്‍ മൂന്നക്ക വില കാണിക്കാന്‍ സംവിധാനമില്ലാതെ ഭോപ്പാലിലെ പഴയ പെട്രോള്‍ പമ്പുകള്‍ മാറ്റാനൊരുങ്ങുന്നു. ശനിയാഴ്ചയാണ് ഭോപ്പാലില്‍ പ്രീമിയം പെട്രോള്‍ വില 100 കടന്നത്. ഇതോടെ ഏതാനും പഴയ പെട്രോള്‍ പമ്പുകളാണ് വില കാണിക്കാനാകാതെ മെഷീന്‍ മാറ്റേണ്ട സാഹചര്യത്തിലെത്തിയത്.

ഭോപ്പാലില്‍ വില വര്‍ധനക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധിച്ചു. ബാറ്റും ഹെല്‍മെറ്റുമായി പമ്പുകളിലെത്തിയാണ് ‘സെഞ്ച്വറി നേട്ടം’ ആഘോഷിച്ചത്. രാജ്യത്ത് പല സംസ്ഥാനങ്ങളിലും പ്രീമിയം പെട്രോള്‍ വില 100 കടന്നിരിക്കുകയാണ്.

സാധാരണ പെട്രോള്‍ വിലയും വരും ദിവസങ്ങളില്‍ 100ലെത്തുമെന്നാണ് കരുതുന്നത്. രാജസ്ഥാനില്‍ പ്രീമിയം പെട്രോള്‍ ലിറ്ററിന് 102.7 രൂപയും പ്രീമിയം ഡീസലിന് 99.29 രൂപയുമാണ്. മഹാരാഷ്ട്രയില്‍ പ്രീമിയം പെട്രോള്‍ വില 100.16 രൂപയിലെത്തി.

മഹാരാഷ്ട്രയിലെ പര്‍ബാനി ജില്ലയില്‍ പെട്രോള്‍ വില 97.38 ആണ്. ഡല്‍ഹിയില്‍ പെട്രോള്‍ വില 88.73 രൂപയിലെത്തിയിട്ടുണ്ട്. ഡീസലിന് 79.06 രൂപയാണ്.

Exit mobile version