തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം: ഇല്ലെങ്കില്‍ ഇരട്ടി പിഴ; ഇനി നീട്ടി നല്‍കില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഓട്ടോമാറ്റിക് ടോള്‍ പ്ലാസ പേയ്മെന്റ് സംവിധാനം ഫാസ്ടാഗ് തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നിര്‍ബന്ധമാകും. ഉത്തരവ് ഇനി നീട്ടി നല്‍കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

വാഹനങ്ങളില്‍ ഫാസ്ടാഗ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കിലും പ്രവര്‍ത്തിക്കാത്ത ഫാസ്ടാഗാണെങ്കിലും ഇരട്ടി നിരക്കിന് തുല്ല്യമായ പിഴ നല്‍കേണ്ടിവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ജനുവരി ഒന്നുമുതല്‍ ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ നേരത്തെയുള്ള ഉത്തരവ്. പിന്നീടത് ഫെബ്രുവരി 15-ലേക്ക് നീട്ടുകയായിരുന്നു.

ദേശീയപാതകളിലെ എല്ലാ ട്രാക്കുകളിലും ഫാസ്ടാഗ് സംവിധാനമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഡിജിറ്റല്‍ പേയ്‌മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനും കാത്തിരിപ്പ് സമയവും ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും ടോള്‍ പ്ലാസകളിലൂടെ തടസ്സമില്ലാതെ കടന്നുപോകുന്നതിനും ഫാസ്ടാഗിലേക്കുള്ള മാറ്റം സഹായിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞു.

വാഹനങ്ങള്‍ക്ക് ‘എം’ ‘എന്‍’ ഫാസ്ടാഗുകളാണ് ലഭിക്കുക. യാത്രക്കാര്‍ക്കുള്ള നാല് ചക്ര വാഹനങ്ങള്‍ക്കാണ് എം. ചരക്കുകളും, യാത്രക്കാരുമുള്ള നാല് ചക്ര വാഹനങ്ങള്‍ക്ക് എന്‍ ഫാസ്ടാഗ് ലഭിക്കും.

Exit mobile version