രാജ്യാന്തര ചലച്ചിത്രമേള; സുവര്‍ണമയൂര പുരസ്‌കാരം ഇന്‍ ഡു ദി ഡാര്‍ക്ക്നെസിന്

പനജി: 51-ാമത് രാജ്യാന്തര ചലച്ചിത്രമേള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂര പുരസ്‌കാരം ഇന്‍ ഡു ദി ഡാര്‍ക്ക്നെസിന്. 40 ലക്ഷവും പ്രശസ്തി പത്രവും ഇതോടൊപ്പം ലഭിയ്ക്കും.

മികച്ച സംവിധായകന്‍ ദി സൈലന്റ് ഫോറസ്റ്റ് ഒരുക്കിയ കോ ചെന്‍ നിയെന്‍ രജത മയൂര പുരസ്‌കാരം നേടി.15 ലക്ഷം രൂപയാണ് സമ്മാനതുക.

മികച്ച നവാഗത സംവിധായകന്‍ കാസിനോ പെരേര- ബ്രസീല്‍

പ്രത്യേക ജൂറി പരാമര്‍ശം- ബിജ്ഡ് (സംവിധാനം- ക്രിപാല്‍ കലിത)

പ്രത്യേക ജൂറി പരാമര്‍ശം- ഫെബ്രുവരി- ഫെബ്രുവരി- കാമന്‍ കാലെ (ബള്‍ഗേറിയ)

മികച്ച നടി- സോഫിയ ട്രവേര്‍ (ഐ നെവര്‍ ക്രൈ)

മികച്ച നടന്‍- സൂഷോണ്‍ ലിയോ (സൈലന്റ് ഫോറസ്റ്റ്)

മികച്ച സംവിധായകന്‍- കോ ചെന്‍ നിയെന്‍ (ദി സൈലന്റ് ഫോറസ്റ്റ്)

മികച്ച ചിത്രം -ഇന്‍ ഡു ദി ഡാര്‍ക്ക്നെസ്

Exit mobile version