കൊവിഡ്: ഗോവ രാജ്യാന്തര ചലച്ചിത്ര മേള ജനുവരിയിലേക്കു മാറ്റി

ന്യൂഡല്‍ഹി: ഗോവ രാജ്യാന്തര ചലച്ചിത്ര മേള ജനുവരിയിലേക്കു മാറ്റി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വിര്‍ച്വല്‍ ഹൈബ്രിഡ് ആയാണ് ഇക്കുറി മേള സംഘടിപ്പിക്കുകയെന്ന് കേന്ദ്ര മന്ത്രി പ്രകാശാ ജാവഡേക്കര്‍ അറിയിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്ര മേള നേരത്തെ നവംബറിലാണ് നിശ്ചയിച്ചിരുന്നത്.

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് മേള മാറ്റാന്‍ തീരുമാനിച്ചത്. അന്‍പത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്ര മേള നവംബര്‍ 20 മുതല്‍ 28 വരെയാണ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇത് ജനുവരി 16 മുതല്‍ 24 വരെയായി പുനര്‍ നിശ്ചയിച്ചു.

വിര്‍ച്വല്‍ ആയും ഫിസിക്കല്‍ ആയും ഹൈബ്രിഡ് ഫോര്‍മാറ്റില്‍ ആയിരിക്കും മേള സംഘടിപ്പിക്കുക. കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിക്കുമെന്ന് മന്ത്രി പറഞ്ഞു.

Exit mobile version