മോഷണം പോയ കാര്‍ രണ്ട് വര്‍ഷത്തിന് ശേഷം കിട്ടി; ഇപ്പോഴത്തെ ഉടമയെ കണ്ട്‌ ഞെട്ടി യഥാര്‍ഥ ഉടമ

കാണ്‍പൂര്‍: മോഷണം പോയ കാര്‍ 2 വര്‍ഷത്തിനു ശേഷം കണ്ടെത്തിയപ്പോള്‍ ഉടമയെ കണ്ട് ഞെട്ടി യഥാര്‍ഥ ഉടമ. കാണ്‍പൂര്‍ സ്വദേശിയായ ഒമേന്ദ്ര സോണിയുടെ മോഷണം പോയ കാറ് പൊലീസുകാരന്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.

2018 ഡിസംബര്‍ 31ന് ഒരു കാര്‍ വാഷിംഗ് സെന്ററില്‍ വച്ചാണ് കാര്‍ മോഷണം പോകുന്നത്. തുടര്‍ന്ന് സോണി പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാറ് കണ്ടെത്താനായില്ല.

ബുധനാഴ്ച ഒരു സര്‍വീസ് സെന്ററില്‍ നിന്ന് സോണിക്ക് ഒരു കോള്‍ വന്നു. സര്‍വീസ് ചെയ്ത ശേഷം ഫീഡ്ബാക്ക് അന്വേഷിച്ചായിരുന്നു കോള്‍. മുന്‍പെപ്പോഴോ അവിടെ വാഹനം സര്‍വീസ് ചെയ്യാന്‍ നല്‍കിയിരുന്നെന്നും അന്ന് നല്‍കിയ നമ്പറില്‍ അവര്‍ വിളിക്കുകയായിരുന്നു. ശേഷം സര്‍വീസ് സെന്ററിലേക്ക് പോയി. സര്‍വീസിനു ശേഷം ബിത്തൂര്‍ പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനു നല്‍കുകയായിരുന്നെന്നാണ് അറിയിച്ചതെന്ന് അദ്ദേഹം പറയുന്നു വാഹനം കണ്ടെത്തിയ വിവരം പൊലീസ് എന്തുകൊണ്ട് എന്നെ അറിയിച്ചില്ല എന്ന് ഞാന്‍ ചിന്തിച്ചു.”- സോണി പറഞ്ഞു.

അതേസമയം, പിടിച്ചെടുത്ത വാഹനങ്ങളില്‍ നിന്നാണ് ഈ കാര്‍ താന്‍ കണ്ടെടുത്തതെന്ന് പൊലീസ് ഓഫീസര്‍ പറയുന്നു. വാഹനം ഏറ്റെടുക്കാന്‍ ആരും എത്താത്തതു കൊണ്ടാണ് താന്‍ എടുത്തത് എന്നും ഇദ്ദേഹം പറഞ്ഞു. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്താന്‍ ഉത്തരവായിട്ടുണ്ട്.

Exit mobile version