ബിജെപിക്കും റിലയൻസ് ഉത്പന്നങ്ങൾക്കും പ്രവേശനമില്ല; പെട്രോൾ പമ്പ്, റിലയൻസ് ഗ്യാസ്, ട്രെൻഡ്‌സ് എല്ലാം ബഹിഷ്‌കരിച്ച് കർഷകർ; ബാനർ ഉയർത്തി

Reliance Products| India News

ചണ്ഡിഗഡ്: കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെയുള്ള കർഷകരുടെ സമരം കനക്കുന്നു. കേന്ദ്രസർക്കാരിന് ഒപ്പം കാർഷിക നിയമത്തിന്റെ മുഖ്യ ഗുണഭോക്താക്കളായി കണക്കാക്കപ്പെടുന്ന റിലയൻസ് ഇൻഡസ്ട്രീസും പ്രതിരോധത്തിലായിരിക്കുകയാണ്. കർഷകർ കേന്ദ്രം ഭരിക്കുന്ന ബിജെപി, ജെജെപി പാർട്ടികളിലെ നേതാക്കൾക്ക് ഇവിടേക്ക് പ്രവശനമില്ല എന്നെഴുതിയ ബോർഡ് സ്ഥാപിച്ചതിനൊപ്പം റിലയൻസ് ഉത്പന്നങ്ങൾ ബഹിഷ്‌ക്കരിക്കണമെന്നും ആഹ്വാനം ചെയ്തിരിക്കുകയാണ്.
Farmers | india news

കർണാൽ ജില്ലയിലെ സലാരു ഗ്രാമത്തിലാണ് ഏറ്റവും ഒടിവിലായി റിലയിൻസിനേയും ബിജെപിയേയും ബഹിഷ്‌കരിച്ചുകൊണ്ടുള്ള ബാനർ ഉയർന്നത്. നേതാക്കൾ ഗ്രാമത്തിലേക്ക് പ്രവേശിച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾക്ക് ഉത്തരവാദികൾ ആയിരിക്കില്ല എന്നും ബാനറിൽ പറയുന്നു.

ഇതോടൊപ്പം, എല്ലാ റിലയൻസ് ഉത്പന്നങ്ങളും പെട്രോൾ പമ്പുകളും ബഹിഷ്‌കരിക്കുമെന്നു പറയുന്ന കർഷകർ, റിലയൻസ് ഗ്യാസ്, ട്രെൻഡ്‌സ്, ടീംസ്പിരിറ്റ്, ലൈഫ് സ്മാർട്ട് ഫോൺ, ഫോർച്യൂൺ ഓയിൽ എന്നിവയേയും ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുന്നുണ്ട്.

കർഷക സമരങ്ങൾക്ക് പിന്തുണ അറിയിച്ചാണ് ഹോൾഡിങ്ങുകൾ നിരത്തുകൾക്ക് സമീപം ഉയർന്നിട്ടുള്ളത്. കർണാലിൽ ബസ്താര, പിയോന്ത് ടോൾ പ്ലാസകളിൽ നടക്കുന്ന പ്രതിഷേധം അഞ്ചാം ദിനം പിന്നിട്ടിരിക്കുകയാണ്.

Exit mobile version