ഡൽഹിയിലെ കർഷക സമരത്തിൽ പങ്കെടുത്ത് മടങ്ങിയ യുവകർഷകൻ ആത്മഹത്യ ചെയ്തു

punjab farmer | India news

ചണ്ഡീഗഡ്: കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലുകളെ എതിർത്ത് ഡൽഹി അതിർത്തിയിൽ നടക്കുന്ന കർഷക സമരത്തിൽ പങ്കെടുത്ത യുവ കർഷകൻ നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ ജീവനൊടുക്കി.

സമരത്തിൽ പങ്കെടുത്ത ശേഷം പഞ്ചാബിൽ തിരികെയെത്തിയ യുവ കർഷകനാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. ഭട്ടിണ്ഡ ജില്ലയിലെ ദയാൽപുര മിർസ ഗ്രാമത്തിലെ ഗുർലഭ് സിങ് (22) ആണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.

ഡൽഹിയിലെ കർഷക മാർച്ചിൽ പങ്കെടുത്ത് ഈമാസം 18നാണ് ഗുർലഭ് സിങ് നാട്ടിൽ മടങ്ങിയെത്തിയത്. തൊട്ടുപിന്നാലെ ശനിയാഴ്ച വീട്ടിനുള്ളിൽ വിഷംകഴിച്ച് ഗുരുതരാവസ്ഥയിലായ നിലയിൽ ഗുർലഭിനെ കണ്ടെത്തുകയായിരുന്നു.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ എന്താണെന്ന് വ്യക്തമല്ലെന്ന് പോലീസ് പറയുന്നു. അതേസമയം, കാർഷിക ആവശ്യങ്ങൾക്കായി ഗുർലഭ് ആറ് ലക്ഷം രൂപ വായ്പ എടുത്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കാർഷിക കടങ്ങളാണ് മരണത്തിന് പിന്നിലെന്നാണ് സൂചന.ാേ

Exit mobile version