ഒരു ഭാഗത്ത് കര്‍ഷക സമരം, അതിനിടെ അപ്രതീക്ഷിതമായി ഗുരുദ്വാരയിലെത്തി വണങ്ങി പ്രധാനമന്ത്രി, ചിത്രങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്താകമാനം കര്‍ഷകസമരം ആളിപ്പടരുന്നതിനിടെ യാതൊരു മുന്നറിയിപ്പുകളുമില്ലാതെ രഖബ് ഗഞ്ച് സാഹിബ് ഗുരുദ്വാര സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗുരു തേഖ് ബഹാദുറിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായിട്ടാണ് മുന്‍കൂര്‍ അറിയിപ്പില്ലാതെ മോഡി ഗുരുദ്വാരയിലെത്തിയത്.

ശനിയാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ ചരമവാര്‍ഷികം. ഗുരുദ്വാര സന്ദര്‍ശിച്ച വിവരം പ്രധാനമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഒപ്പം കുറേ ഫോട്ടോകളും പങ്കുവെച്ചിട്ടുണ്ട്. പൊലീസ് ബന്തവസ്സില്ലാതെ, ഗതാഗത നിയന്ത്രണങ്ങളില്ലാതെ, സാധാരണക്കാരെ തടയാതെയായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം.

ഗുരുദ്വാരയിലെത്തിയ മോഡി പ്രാര്‍ഥനകള്‍ നടത്തി മടങ്ങി. ഒന്‍പതാം സിഖ് ഗുരുവായ ഗുരു തേഖ് ബഹാദുറിന്റെ ഭൗതികാവശിഷ്ടങ്ങള്‍ അടക്കം ചെയ്തിരിക്കുന്നത് രഖബ്ഗഞ്ചിലെ ഈ ഗുരുദ്വാരയിലാണ്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം ശക്തമാകുന്നതിനിടെയുള്ള മോഡിയുടെ ഗുരുദ്വാര സന്ദര്ശനം കര്‍ഷകര്‍ക്കിടയില്‍ മാറ്റം കൊണ്ടുവരുമെന്നാണു കണക്കാക്കപ്പെടുന്നത്.

Exit mobile version