ജീന്‍സോ ടീഷര്‍ട്ടോ ധരിക്കരുത്!; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡ്രസ് കോഡ് നിശ്ചയിച്ച് സര്‍ക്കാര്‍

jeans, maharashtra, goverment office , ban | bignewslive

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസില്‍ ജീന്‍സോ ടീഷര്‍ട്ടോ ധരിക്കരുതെന്ന് നിര്‍ദേശം. സര്‍ക്കാര്‍ ജീവനക്കാര്‍ അലസ വേഷത്തില്‍ ഓഫീസിലെത്തുന്നതായി കണ്ടതിനെത്തുടര്‍ന്നാണ് വസ്ത്രധാരണച്ചട്ടം ഏര്‍പ്പെടുത്തുന്നതെന്ന് ചീഫ് സെക്രട്ടറി ശ്രീകാന്ത് ദേശ്പാണ്ഡേ ഉത്തരവില്‍ പറയുന്നു.

ആഴ്ചയില്‍ ഒരുദിവസം ഖാദി വസ്ത്രങ്ങള്‍ ധരിക്കണം. സ്ത്രീകള്‍ സാരിയോ ചുരിദാറോ സല്‍വാര്‍ കമീസോ ആണ് ധരിക്കേണ്ടത്. പാന്റിനൊപ്പം കുര്‍ത്തയോ ഷര്‍ട്ടോ ധരിക്കാം. ഫോര്‍മല്‍ ഷര്‍ട്ടും ഫോര്‍മല്‍ പാന്റുമാണ് പുരുഷന്മാരുടെ വേഷം. സ്ത്രീകളായാലും പുരുഷന്മാരായാലും ജീന്‍സോ ടീഷര്‍ട്ടോ ധരിക്കരുത്. കടും നിറത്തിലുള്ളതും പ്രിന്റുകളോ തുന്നല്‍പ്പണികളോ ഉള്ള വസ്ത്രങ്ങളും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

ചെരുപ്പ് ധരിക്കുന്നതിലും മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സ്ലിപ്പറുകള്‍ പാടില്ല. അതേസമയം കാലില്‍ ഷൂവോ സാന്‍ഡല്‍സോ ആവാം. സര്‍ക്കാര്‍ സര്‍വീസിലുള്ള സ്ഥിരം ജീവനക്കാര്‍ക്കും താത്കാലികക്കാര്‍ക്കും കണ്‍സള്‍ട്ടന്‍സി വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇതു ബാധകമാണ്. പൊതുജനത്തിനു മുന്നില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധാനം ചെയ്യുന്നത് സര്‍ക്കാര്‍ ജീവനക്കാരാണ്.അതുകൊണ്ടാണ് ജീവനക്കാരുടെ വസ്ത്ര ധാരണത്തിന് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതെന്ന് ഉത്തരവില്‍ പറയുന്നു.

Exit mobile version