മലയാളികള്‍ക്ക് പുതുവത്സര സമ്മാനവുമായി പ്രധാനമന്ത്രി, വരുന്നു ഡബിള്‍ ഡക്കര്‍ ട്രെയിന്‍

തിരുവനന്തപുരം: മലയാളി യാത്രക്കാര്‍ക്ക് പുതുവത്സര സമ്മാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി. തിരുവനന്തപുരം – ഷൊര്‍ണ്ണൂര്‍ വേണാട് എക്‌സ്പ്രസ് ഡബിള്‍ ഡക്കര്‍ ട്രെയിന്‍ പുതുവത്സത്തില്‍ കേരളത്തില്‍ എത്തുന്നുമെന്ന് അറിയിച്ചു. ട്രെയിനില്‍ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ട്രെയിനിലെ പുതിയ ഡബിള്‍ ഡക്കര്‍ കോച്ചില്‍ 120 പേര്‍ക്ക് ഇരിക്കാന്‍ സീറ്റുകള്‍ ഉണ്ടാകും , അതില്‍ 50 എണ്ണം സീറ്റുകള്‍ മുകളിലത്തെ ടെക്കിലും, 48 എണ്ണം താഴത്തെ ടെക്കിലും ബാക്കിയുള്ളത് ഇരുവശങ്ങളിലും ആയാണ് സജ്ജീകരിച്ചിരിക്കുന്നത്.

മൊബൈല്‍ ചാര്‍ജിങ് പോയിന്റ് ,LED ഡിസ്പ്ലൈ അനൗണ്‍സ്മെന്റ് ബോര്‍ഡ് ,CCTV തുടങ്ങിയ സജീകരണങ്ങളും ഉണ്ടായിരിക്കും. 160 കിലോമീറ്റര്‍ വേഗത്തില്‍ പറക്കുന്ന ബോഗികള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് മേയ്ദിന്‍ ഇന്ത്യ പദ്ധതി പ്രകാരം റെയില്‍ കോച്ച്ഫാക്ടറി പഞ്ചാബില്‍ നിന്നാണ്.

Exit mobile version