വിവാഹം കഴിഞ്ഞ് പത്താംദിനം വരൻ മരിച്ചു; വിവാഹചടങ്ങിൽ പങ്കെടുത്ത ബന്ധുക്കൾക്കും വധുവിനും കോവിഡ്

wedding | india news

ലഖ്‌നൗ: ഉത്തർപ്രദേശിൽ വിവാഹചടങ്ങിന് പിന്നാലെ നവവധു അടക്കം ഒരു കുടുംബത്തിലെ ഒമ്പത് പേർക്ക് കോവിഡ് ബാധിച്ചു. വിവാഹത്തിന് പിന്നാലെ വരൻ മരണമടഞ്ഞിരുന്നു ഇതിന് പിന്നാലെയാണ് കുടുംബത്തിന് ഒന്നാകെ കോവിഡ് ബാധിച്ചത്.

ഭർത്താവ് മരിച്ചതിന് പിന്നാലെ ടെസ്റ്റ് ചെയ്തപ്പോഴാണ് വധു അടക്കം ഒമ്പത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. മരിച്ചുപോയ നവവരന് കോവിഡ് പരിശോധന നടത്തിയിരുന്നില്ല. പിന്നീട് നടത്തിയ പരിശോധനയിൽ വധുവിനും മറ്റ് എട്ട് പേർക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

വിവാഹം കഴിഞ്ഞ് 10 ദിവസത്തിന് ശേഷമാണ് വരൻ മരിച്ചതെന്നും ചീഫ് മെഡിക്കൽ ഓഫീസർ ഡോ. നിത കുൽശ്രേഷ്ഠ പറഞ്ഞു. വിവാഹത്തിന് പിന്നാലെ ഇയാൾ രോഗബാധിതനായി. ഡിസംബർ നാലിന് ഇയാൾ മരിച്ചെന്നും അവർ അറിയിച്ചു.

പക്ഷെ, എന്നാൽ ഇയാൾക്ക് കോവിഡ് ടെസ്റ്റ് നടത്താത്തതിനാൽ മരിച്ചത് കോവിഡ് ബാധിച്ചാണെന്ന് പറയാനാകില്ലെന്നും മെഡിക്കൽ ഓഫീസർ കൂട്ടിച്ചേർത്തു.

Exit mobile version