മഹാരാഷ്ട്രയില്‍ ഇന്ന് 5,535 പേര്‍ക്ക് കൊവിഡ്; 154 മരണം; തമിഴ്‌നാട്ടില്‍ ഇന്നും രോഗികള്‍ രണ്ടായിരത്തില്‍ താഴെ

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 5,535 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 154 മരണംകൂടി റിപ്പോര്‍ട്ട് ചെയ്തു. 5,860 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. ഇന്ന് 5,535 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 17,63,055 ആയി. ഇതില്‍ 16,35,971 പേര്‍ ഇതുവരെ രോഗമുക്തരായി. 92.79 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. നിലവില്‍ 79,738 രോഗികള്‍ കൂടി ചികിത്സയില്‍ തുടരുന്നുണ്ട്.

സംസ്ഥാനത്ത് ആകെ 46,356 പേരുടെ ജീവനാണ് ഇതുവരെ കൊവിഡ് കവര്‍ന്നത്. 2.63 ശതമാനമാണ് മരണനിരക്ക്. അതേസമയം തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം ഇന്നും രണ്ടായിരത്തിന് താഴെയാണ്. ഇന്ന് 1,707 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ 7,64,989 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

2,251 പേര്‍ ഇന്ന് രോഗമുക്തരായി. ആകെ രോഗമുക്തുടെ എണ്ണം 7,39,532 ആയി.ഇതോടെ 13,907 രോഗികള്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്ന് 19 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 11,550 ആയി.

Exit mobile version