ജോ ബൈഡനും കമലാ ഹാരിസിനും അഭിനന്ദനം അറിയിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയും വൈസ് പ്രസിഡന്റ് പദത്തിലെത്തിയ ഇന്ത്യന്‍ വംശജ കമല ഹാരിസിനെയും അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കയെ നല്ല ശക്തമായി നയിക്കാനും, ഒന്നായി കൊണ്ടുപോകാനും ബൈഡന് സാധിക്കുമെന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.


ഇന്ത്യയില്‍ വേരുകള്‍ ഉള്ള കമലാ ഹാരിസ് അമേരിക്കയിലെ ആദ്യത്തെ വനിത വൈസ് പ്രസിഡന്റ് ആകുന്നത് ഞങ്ങള്‍ക്ക് അഭിമാനമാണെന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്. അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്റ് ആണ് കമല ഹാരിസ്. ചരിത്രത്തിലാദ്യമായി വൈസ് പ്രസിഡന്റ് പദത്തിലെത്തിയ ഇന്ത്യന്‍ വംശജയും വൈസ് പ്രസിഡന്റ് ആകുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയുമാണ് കമല ഹാരിസ്.

Exit mobile version