വജ്രവ്യാപാരി കൊല്ലപ്പെട്ട സംഭവം; സീരിയല്‍ നടി പോലീസ് കസ്റ്റഡിയില്‍

ഹിന്ദി മറാത്തി സീരിയില്‍ താരം ദേവൂലീനാ ഭട്ടാചാര്യയെയാണ് അറസ്റ്റിലായത്

മുംബൈ: വജ്രവ്യാപാരി കൊല്ലപ്പെട്ട സംഭവത്തില്‍ സീരിയല്‍ നടി അറസ്റ്റില്‍. ഹിന്ദി മറാത്തി സീരിയില്‍ താരം ദേവൂലീനാ ഭട്ടാചാര്യയെയാണ് അറസ്റ്റിലായത്. ദേവൂലിനോയെ വിശദമായി പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

വജ്രവ്യാപാരിയായ രാജേശ്വരി കിഷോരിലാല്‍ ഉദാനിയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് നവി മുംബൈയിലെ പന്‍വേലിന് സമീപം അഴുകിയ നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ച മുമ്പ് ഇയാളെ കാണാതായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

അതിനിടയിലാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്. പോലീസ് അന്വേഷണത്തില്‍ നഗരത്തിലെ നിശാ ക്ലബ്ബുകളിലെ ബാര്‍ ഡാന്‍സര്‍മാരുമായി വഴിവിട്ടുള്ള ചില ബന്ധങ്ങളെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇപ്പോള്‍ അറസ്റ്റിലായ നടിയുമായും ഇയാള്‍ ബന്ധം പുലര്‍ത്തിയിരുന്നു. ഇവരുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടിയെ അറസ്റ്റ് ചെയ്തത്.

ഉദാനിയെ കാണാതായ ദിവസം ഇരുവരും ഒന്നിച്ച് സഞ്ചരിച്ചതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം കൊലപതാകവുമായി നടിക്ക് ബന്ധമുണ്ടോ എന്ന കാര്യത്തില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Exit mobile version