ഓണ്‍ലൈന്‍ ക്ലാസില്‍ ശ്രദ്ധിച്ചിരുന്നില്ല, 12വയസുകാരിയുടെ മുതുകില്‍ അമ്മ പെന്‍സിലുകൊണ്ട് കുത്തി!

മുംബൈ: ഓണ്‍ലൈന്‍ ക്ലാസില്‍ ശ്രദ്ധിച്ചിരിക്കാത്തതിന്റെ പേരില്‍ 12വയസുകാരിയെ അമ്മ കുത്തി പരിക്കേല്‍പ്പിച്ചു. പെന്‍സില്‍ ഉപയോഗിച്ചാണ് കുത്തി പരിക്കേല്‍പ്പിച്ചത്. നിരവധി തവണ കുത്തിപരിക്കേല്‍പ്പിച്ചതായാണ് പരാതി. സംഭവത്തില്‍ മുംബൈ സാന്റാക്രൂസ് പോലീസാണ് അമ്മയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഓണ്‍ലൈന്‍ ക്ലാസ്സിനിടെ അധ്യാപകന്‍ ചോദിച്ച ചോദ്യങ്ങള്‍ മറുപടി നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു കുട്ടിയെ മര്‍ദ്ദനത്തിനിരയാക്കിയത്. അധ്യാപകര്‍ ആവര്‍ത്തിച്ച് ചോദ്യം ചോദിച്ചിട്ടും അതിന് ഉത്തരം നല്‍കാന്‍ കുട്ടിയ്ക്ക് കഴിഞ്ഞില്ല. ഇത് ശ്രദ്ധിച്ചു നിന്ന അമ്മ കൂര്‍ത്ത മുനയുള്ള പെന്‍സില്‍ ഉപയോഗിച്ച് കുട്ടിയുടെ മുതുകില്‍ ആഞ്ഞുകുത്തുകയായിരുന്നു.

നിരവധി തവണ കുട്ടിയെ ഇവര്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇതെല്ലാം കണ്ടു നിന്ന ഇളയ സഹോദരിയാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചത്. ഇതേത്തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് അമ്മയ്ക്കെതിരെ കേസെടുക്കുകയും അവശനിലയിലായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

Exit mobile version