വിജയ് സേതുപതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രം വെച്ച് ഭീഷണി; പോലീസില്‍ പരാതി നല്‍കി

ചെന്നൈ: വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി. പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രം ഉള്‍പ്പെടുത്തി വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഭീഷണി എത്തിയിരിക്കുന്നത്. മകളുടെ ചിത്രവും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വിജയ് സേതുപതിയുടെ പരാതിയില്‍ സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ബലാത്സംഗ ഭീഷണി നടത്തിയ ആളെ നിയമത്തിന് മുന്നില്‍ എത്തിക്കണമെന്ന് തീവ്ര തമിഴ് സംഘടനകള്‍ ആവശ്യപ്പെട്ടു. വിജയ് സേതുപതിയുടെ മകളുടെ ചിത്രം സഹിതം ഭീഷണിമുഴക്കിയത് ഗൗരവതരമെന്നും സംഘടന പറഞ്ഞു.

കൃത്യമായ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് നാം തമിഴര്‍ പാര്‍ട്ടി ഉള്‍പ്പടെ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തു. അതേസമയം ബലാത്സംഗ ഭീഷണിമുഴക്കിയ വ്യാജ അക്കൗണ്ട് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു.

Exit mobile version