യേല്‍, ഓക്‌സ്ഫഡ്..; മുന്‍നിര വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയിലേക്ക്, നീക്കവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യേല്‍, ഓക്‌സ്ഫഡ്, സ്റ്റാന്‍ഫഡ്, ഹാര്‍വാഡ് തുടങ്ങിയ മുന്‍നിര വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനം അനുവദിക്കാനുള്ള നിയമനിര്‍മാണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.ആഗോളപ്രശസ്തമായ സ്ഥാപനങ്ങളുടെ കാമ്പസുകള്‍ ഇന്ത്യയില്‍ത്തന്നെ ഉണ്ടായാല്‍ കൂടുതല്‍ കാര്യക്ഷമത കൈവരുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍ദേശം നല്‍കിയിരുന്നു.

പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ നിയമനിര്‍മാണത്തിനൊരുങ്ങുന്നത്. ഇക്കാര്യത്തില്‍ ഉത്സാഹപൂര്‍ണമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും ഓസ്‌ട്രേലിയ സര്‍ക്കാരും ചില വിദേശസര്‍വകലാശാലകളും ഈ നിര്‍ദേശത്തില്‍ താത്പര്യം പ്രകടിപ്പിച്ചതായും വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്രിയാല്‍ പറഞ്ഞു.

ഒരു പ്രമുഖ മാധ്യമത്തിനുനല്‍കിയ അഭിമുഖത്തിലാണ് വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്രിയാല്‍ ഇക്കാര്യം അറിയിച്ചത്. വിദേശസ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ കാമ്പസ് അനുവദിക്കാമെന്ന് പുതിയ വിദ്യാഭ്യാസനയത്തിലും നിര്‍ദേശിച്ചിരുന്നു.

Exit mobile version