പെൺകുട്ടികളുടെ മൂല്യബോധം: വിവാദ പ്രസ്താവന നടത്തിയ ബിജെപി എംഎൽഎയ്ക്ക് ആർഎസ്എസിന്റെ പുരുഷാധിപത്യ മനോഭാവം: വിമർശിച്ച് രാഹുൽ ഗാന്ധി

Rahul gandhi | India news

ന്യൂഡൽഹി: പെൺകുട്ടികളെ മാതാപിതാക്കൾ മൂല്യബോധത്തിൽ വളർത്തിയാൽ മാത്രമെ ഹഥ്‌റാസ് പോലെയുള്ള സംഭവങ്ങൾ അവസാനിപ്പിക്കാനാകൂവെന്ന ബിജെപി എംഎയുടെ വിവാദ പ്രസ്താവനയ്ക്ക് എതിരെ രാഹുൽ ഗാന്ധി എംപി. ‘ആർഎസ്എസ്സിന്റെ വൃത്തികെട്ട പുരുഷാധിപത്യ മാനസികാവസ്ഥയാണ് അദ്ദേഹത്തിൽ പ്രവർത്തിച്ചത്’- വിവാദ പ്രസ്താവനയോട് രാഹുൽ പ്രതികരിച്ചതിങ്ങനെ.

‘പുരുഷന്മാർ ബലാത്സംഗം ചെയ്യും, എന്നാൽ സ്ത്രീകൾ മൂല്യങ്ങളെക്കുറിച്ച് പഠിക്കണം’, ബിജെപി എംഎൽഎയുടെ പരാമർശത്തോട് പ്രതികരിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു.

ബിജെപി എംഎൽഎ സുരേന്ദ്ര സിങ്ങാണ് വിവാദ പരാമർശം നടത്തിയത്. ഇത്തരം സംഭവങ്ങൾ സർക്കാരിനോ ബലപ്രയോഗത്തിലൂടെയോ വാളുകൊണ്ടോ അവസാനിപ്പിക്കാൻ കഴിയില്ലെന്നാണ് ഒരു അധ്യാപകനും എംഎൽഎയും എന്ന നിലയിൽ തനിക്ക് തോന്നുന്നതെന്നും സുരേന്ദ്ര സിങ് പറഞ്ഞിരുന്നു. യുപിയിലെ ഭല്ലിയയിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് സുരേന്ദ്ര സിങ്.

Exit mobile version