പണം മോഷ്ടിച്ചുവെന്ന പ്രചരണം അവസാനിപ്പിക്കണം; ആവശ്യവുമായി വിജയ് മല്യ

രാജ്യം വിട്ട മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന ഹര്‍ജിയില്‍ ബ്രിട്ടീഷ് കോടതിയുടെ വിധി വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പുതിയ തീരുമാനവുമായി മല്യ വന്നിരിക്കുന്നത്

ലണ്ടന്‍: പണം മോഷ്ടിച്ചുവെന്ന പ്രചരണം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് വ്യവസായി വിജയ് മല്യയുടെ ട്വിറ്റ്. വായ്പയെടുത്ത മുഴുവന്‍ പണവും തിരികെ അടയ്ക്കാന്‍ തയ്യാറാണെന്നും ദയവ് ചെയ്ത് അത് സ്വീകരിക്കണമെന്നും കഴിഞ്ഞ ദിവസം മല്യ ട്വിറ്റ് ചെയ്തിരുന്നു.

‘എന്റെ നാടുകടത്തല്‍ തീരുമാനവും അല്ലെങ്കില്‍ ദുബായില്‍ ഈയടുത്ത് നടന്ന നാടുകടത്തലും പണം തിരികെ നല്‍കാമെന്നുള്ള എന്റെ അറിയിപ്പും തമ്മില്‍ ഏത് തരത്തില്‍ ബന്ധപ്പെട്ട് കിടക്കുന്നു എന്നെനിക്ക് മനസിലാകുന്നില്ല. പണം മോഷ്ടിച്ചു എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ അവസാനിപ്പിക്കുന്നതിനായാണ് ‘ദയവ് ചെയ്ത് പണം തിരികെ വാങ്ങു’ എന്ന അഭ്യര്‍ത്ഥന ഞാന്‍ നടത്തിയത്’ മല്യ ട്വിറ്ററില്‍ കുറിച്ചു..

വായ്പ തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന ഹര്‍ജിയില്‍ ബ്രിട്ടീഷ് കോടതിയുടെ വിധി വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പുതിയ തീരുമാനവുമായി മല്യ വന്നിരിക്കുന്നത്.

Exit mobile version