പിടിമുറുക്കി തന്നെ കോവിഡ്; മഹാരാഷ്ട്രയില്‍ 16,408 പുതിയ കേസുകള്‍, ആശങ്ക ഒഴിയുന്നില്ല

മുംബൈ: ശമനമില്ലാതെ മഹാരാഷ്ട്രയില്‍ കോവിഡ് പടര്‍ന്നുപിടിക്കുന്നു. കഴിഞ്ഞ ദിവസം മാത്രം രോഗം സ്ഥിരീകരിച്ചത് 16,408 പേര്‍ക്കാണ്. 296 മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തു. ഇതോടെ ആകെ മരണം 24,399 ആയി. സംസ്ഥാനത്ത് 7,690 പേര്‍ രോഗമുക്തി നേടി.

ഇതോടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 5,62,401 ആയി. നിലവില്‍ 1,93,548 ആണ് മഹാരാഷ്ട്രയിലെ ആക്ടീവ് കേസുകള്‍. ഇതില്‍ ഏറ്റവുമധികം ആക്ടീവ് കേസുകളുള്ളത് പുണെയിലാണ് (51,909). 72.04 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 3.13 ശതമാനമാണ് മരണ നിരക്ക്.

മുംബൈയില്‍ കഴിഞ്ഞദിവസം 1,237 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 30 മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തു. 20,325 ആണ് നിലവില്‍ മുംബൈയിലെ ആക്ടീവ് കേസുകള്‍. 1,16,351 പേര്‍ മുംബൈയില്‍ ഇതുവരെ രോഗമുക്തി നേടി. 7,623 പേരാണ് ഇതുവരെ മരിച്ചത്.

ആന്ധ്രാപ്രദേശില്‍ 10,603 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം 88 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,24,767 ആയി. 3,21,754 പേര്‍ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 99,129 ആണ് ആക്ടീവ് കേസുകള്. 3,884 പേരാണ് ആന്ധ്രയില് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

Exit mobile version