പശുവിനെ കശാപ്പ് ചെയ്തുവെന്ന പരാതിയില്‍ കൂട്ട അറസ്റ്റ്; പരാതി നല്‍കിയത് പോലീസ് ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി

അതേസമയം സുബോദ് കുമാര്‍ സിങിന്റെ കൊലപാതകത്തില്‍ ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പശുവിനെ കശാപ്പ് ചെയ്തതെന്ന പേരില്‍ കൂട്ട അറസ്റ്റ്. ബുലന്ത്‌ഷെഹര്‍ അക്രമത്തിന് തൊട്ടുപിന്നാലെയാണ് പശുവിനെ കശാപ്പ് ചെയ്തുവെന്ന പരാതിയില്‍ നയാബന്‍സ് ഗ്രാമത്തില്‍ നിന്ന് ഏഴു ന്യൂനപക്ഷ സമുദായാംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ രണ്ട് കുട്ടികളും ഉണ്ട്.

സുബോദ് കുമാര്‍ സിങ് എന്ന പോലീസ് ഇന്‍സ്‌പെക്ടരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ബജ്റംഗദള്‍ നേതാവ് നല്‍കിയ പരാതിയിലാണ് പോലീസിന്റെ കൂട്ട അറസ്റ്റ് നടപടി. അതേസമയം സുബോദ് കുമാര്‍ സിങിന്റെ കൊലപാതകത്തില്‍ ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Exit mobile version