ജലവൈദ്യുത നിലയത്തില്‍ വന്‍ തീപിടുത്തം; 10 പേരെ രക്ഷപ്പെടുത്തി, ഒമ്പത് പേര്‍ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ന്യൂഡല്‍ഹി: ജലവൈദ്യുത നിലയത്തില്‍ വന്‍ തീപിടുത്തം. കെട്ടിടത്തിനുള്ളില്‍ ഒമ്പത് പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതുവരെ 10 പേരെ രക്ഷപ്പെടുത്തിയതായും അധികൃതര്‍ അറിയിക്കുന്നു. തെലങ്കാന-ആന്ധ്ര അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ശ്രീശൈലം ജലവൈദ്യുത നിലയത്തിലാണ് തീപിടുത്തമുണ്ടായത്. വ്യാഴാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം.

കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ ദേശീയ ദുരന്തനിവാരണ സേന ശ്രമം തുടരുകയാണ്. അതേസമയം, പുറത്തെത്തിച്ചവരില്‍ ആറു പേര്‍ക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് ഇടയാക്കിയതെന്നാണ് ലഭിക്കുന്ന വിവരം.

Exit mobile version