വിരാട് കോഹ്‌ലിയെയും തമന്ന ഭാട്ടിയെയും അറസ്റ്റ് ചെയ്യണം; മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് അഭിഭാഷകന്‍

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെയും നടി തമന്ന ഭാട്ടിയേയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ഓണ്‍ലൈന്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഇരുവര്‍ക്കുമെതിരെ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ചെന്നൈ സ്വദേശിയായ അഭിഭാഷകനാണ് മദ്രാസ് ഹൈക്കോടതിയില്‍ ഇതു സംബന്ധിച്ച ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ നടത്താനുള്ള ആപ്പുകള്‍ നിരോധിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ഇതിലേയ്ക്ക് രാജ്യത്തെ യുവാക്കളെ സ്വാധീനിക്കാന്‍ കോഹ്‌ലിയെ പോലുള്ള താരങ്ങള്‍ക്ക് കഴിയുമെന്നും ഇക്കാരണത്താല്‍ കോഹ്‌ലിക്കും തമന്നക്കുമെതിരേ നടപടിയെടുക്കണമെന്നുമാണ് പ്രധാനമായുള്ള ആവശ്യം.

ഇത്തരം ആപ്പുകള്‍ നിരോധിക്കാന്‍ കോടതി നിര്‍ദേശം നല്‍കണം. യുവാക്കളെ ആപ്പുകള്‍ അടിമകളാക്കി മാറ്റുന്നുവെന്നാണ് ഹര്‍ജിക്കാരന്റെ പ്രധാന ആരോപണം. യുവാക്കളെ ബ്രെയിന്‍ വാഷ് ചെയ്യാന്‍ ഓണ്‍ലൈന്‍ ചൂതാട്ട ആപ്പുകള്‍ കോലിയെയും തമന്നയെയും പോലുള്ള താരങ്ങളെ ഉപയോഗിക്കുകയാണ്. അതിനാല്‍ താരങ്ങളെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും.

Exit mobile version