കൊവിഡ് ചികിത്സയ്ക്കിടെ ആശുപത്രിയിൽ നിന്നും മുങ്ങിയ രോഗി കുറ്റിക്കാട്ടിൽ മരിച്ചനിലയിൽ

പ്രയാഗ്‌രാജ്: ആശുപത്രിയിൽ കൊവിഡ് ചികിത്സയിൽ തുടരവെ കടന്നുകളഞ്ഞ രോഗിയെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർ പ്രദേശിലെ പ്രയാഗ്‌രാജിലെ സർക്കാർ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ നിന്നാണ് 54കാരൻ മുങ്ങിയത്.

കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് 24 മണിക്കൂർ പിന്നിടുന്നതിനിടെ ശനിയാഴ്ച വൈകുന്നേരം 4.30 ന് ഇയാൾ ആശുപത്രിയിൽ നിന്ന് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.

പിന്നീട് ഞായറാഴ്ച വൈകുന്നേരം ആശുപത്രിയിൽ നിന്ന് 500 മീറ്റർ അകലെയുള്ള കുറ്റിക്കാട്ടിൽ ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആശുപത്രിയുടെ അനാസ്ഥ മൂലമാണ് മരണം സംഭവിച്ചതെന്നും രോഗിയെ പീഡിപ്പിച്ചത് മൂലമാണ് ഇദ്ദേഹം ആശുപത്രി വിട്ട് പുറത്തേക്ക് പോയതെന്നും ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. എന്നാൽ ആശുപത്രി അധികൃതർ ഈ ആരോപണം നിഷേധിച്ചു.

Exit mobile version