വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് എസ്‌ഐയുടെ ക്രൂരത! പദവി നോക്കാതെ എടുത്തിട്ട് പെരുമാറി നാട്ടുകാര്‍

വഴിയരികില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ചെന്നൈ: വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം നടത്തി എസ്‌ഐ. ചെന്നൈ വില്ലിവാക്കം ജഗനാഥന്‍ തെരുവിലാണ് സംഭവം നടന്നത്. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പോലീസ് ഉദ്യോഗസ്ഥന്റെ ക്രൂരത കണ്ടത്. ഉടനെ പദവി നോക്കാതെ പൊതുജനം പെരുമാറുകയായിരുന്നു. ശേഷം പോലീസെത്തി ഇയാളെ പോലീസിനെ കൈമാറി.

മാധവരം പോലീസ് സ്റ്റേഷനിലെ സ്‌പെഷല്‍ സബ് ഇന്‍സ്‌പെക്ടര്‍ വാസു ജോലി കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണു സംഭവം. വഴിയരികില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയോട് സൗഹൃദഭാവത്തില്‍ സംസാരിച്ചതിനു ശേഷമാണ് ആളൊഴിഞ്ഞ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയത്. സംഭവസമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

അതേസമയം, പോലീസെത്തി എസ്‌ഐയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും കേസെടുത്തില്ല. പോലീസുകാര്‍ കുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയതിനാല്‍ പരാതി നല്‍കാന്‍ ഇവര്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പോക്‌സോ ചുമത്തുകയും ചെയ്തു.

Exit mobile version