ജനങ്ങൾക്ക് ജോലി ചെയ്യേണ്ടതുണ്ട്: ബംഗളൂരുവിൽ നാളെ മുതൽ ലോക്ക്ഡൗൺ ഇല്ല; കണ്ടെയ്ൻമെന്റ് സോണുകളിൽ മാത്രം നിയന്ത്രണം

ബംഗളൂരു: ബംഗളൂരുവിൽ നാളെ മുതൽ (ജൂലായ് 22 ബുധനാഴ്ച) ലോക്ക്ഡൗൺ ഉണ്ടാവില്ലെന്ന് കർണാടക സർക്കാർ അറിയിപ്പ്. കണ്ടെയ്ൻമെന്റ് സോണുകളിൽ മാത്രമാവും നിയന്ത്രണങ്ങളെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞു.

സമ്പദ് വ്യവസ്ഥയെ ശക്തമായി നിലനിർത്തി കൊണ്ടുതന്നെ കൊവിഡ് 19നെതിരായ പോരാട്ടം നടത്തേണ്ടതുണ്ട്. ലോക്ക്ഡൗൺ ഏർപ്പെടുത്തിക്കൊണ്ട് അത് സാധ്യമാകില്ലെന്നും സർക്കാർ പറയുന്നു.

ജനങ്ങൾക്ക് ജോലി ചെയ്യേണ്ടതുണ്ട്. സമ്പദ്‌വ്യവസ്ഥ വളരെ പ്രധാനപ്പെട്ടതാണ്. മഹാരാഷ്ട്രയിൽ നിന്നും തമിഴ്‌നാട്ടിൽനിന്നും എത്തിയവരാണ് കർണാടകയിൽ കൊവിഡ് കേസുകൾ വർധിക്കാൻ ഇടയാക്കിയതെന്നും യെദ്യൂരപ്പ ആരോപിച്ചു.

Exit mobile version