അടുക്കി വെച്ച പതിനാലായിരം മദ്യക്കുപ്പികള്‍, സെക്കന്റുകൊണ്ട് തകര്‍ത്ത് റോഡ് റോളര്‍, വീഡിയോ

ഹൈദരാബാദ്: മദ്യപന്മാരുടെ ചങ്ക് തകര്‍ക്കുന്നൊരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. മനോഹരമായി അടുക്കി വെച്ച പതിനാലായിരത്തോളം വരുന്ന മദ്യ കുപ്പികള്‍ റോഡ് റോളറുപയോഗിച്ച് തരിപ്പണമാക്കുന്നതാണ് വീഡിയോ.


ആന്ധ്രപ്രദേശിലെ മച്ചിലിപട്ടണത്തിലായിരുന്നു സംഭവം. അനധികൃതമായി കടത്തിക്കൊണ്ടു വരികയായിരുന്ന മദ്യക്കുപ്പികളാണ് പോലീസ് റോഡ് റോളറുപയോഗിച്ച് നശിപ്പിച്ചത്. 72 ലക്ഷം രൂപ വില വരുന്ന മദ്യക്കുപ്പികളാണ് ഇത്തരത്തില്‍ നശിപ്പിച്ചതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിമിഷ നേരം കൊണ്ടാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നിരവധി രസകരമായ കമന്റുകളും നിറഞ്ഞിരിക്കുകയാണ്.

Exit mobile version