കൊവിഡ് വ്യാപനം അതിവേഗം, ഓഗസ്റ്റ് 10 ആകുമ്പോഴേയ്ക്കും കൊവിഡ് ബാധിതര്‍ 20 ലക്ഷത്തിലെത്തും; മുന്നറിയിപ്പ് നല്‍കി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം ഇതേ രീതിയില്‍ മുന്‍പോട്ടുപോവുകയാണെങ്കില്‍ ഓഗസ്റ്റ് പത്ത് ആകുന്നതോടെ രാജ്യത്തെ കൊവിഡ് ബാധിതര്‍ 20 ലക്ഷത്തിലെത്തുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇതിനോടകം പത്തുലക്ഷം കടന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ്. ‘10,00,000 കടന്നു. കൊവിഡ് 19 ഇതേ വേഗതയില്‍ വ്യാപനം തുടരുകയാണെങ്കില്‍ ഓഗസ്റ്റ് 10 ആകുമ്പോഴേക്കും കൊവിഡ് 19 ബാധിതരുടെ എണ്ണം 20,00,000 ലക്ഷത്തിലെത്തും. മഹാമാരിയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ദൃഢമായ, കൃത്യമായി ആസൂത്രണം ചെയ്ത നടപടികള്‍ എടുക്കേണ്ടതുണ്ട്.’ രാഹുല്‍ ട്വീറ്റ് ചെയ്തു. കൊവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാംസ്ഥാനത്താണ് ഇന്ത്യ.

Exit mobile version