യാചിച്ച് കിട്ടിയ ഭക്ഷണത്തില്‍ നിന്നും ഒരു പങ്ക് തെരുവുനായ്ക്കള്‍ക്ക് പകുത്ത് നല്‍കി ഒരു ഭിക്ഷാടകന്‍, നല്ല മനസ്സിനെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങള്‍

ദിനംപ്രതി ആളുകള്‍ക്ക് പ്രചോദനമാകാറുള്ള വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അത്തത്തിലുള്ള ഒരു വീഡിയോയാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. തനിക്ക് കിട്ടുന്ന ഭക്ഷണത്തില്‍ നിന്നും ഒരുപങ്ക് തെരുവ് നായ്ക്കള്‍ക്ക് പകുത്ത് കൊടുക്കുന്ന ഒരു ഭിക്ഷാടകന്റെതാണ് വീഡിയോ.

17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളമുള്ളതാണ് വീഡിയോ. ജനങ്ങളുടെ മനസ്സുനിറയ്ക്കുന്ന വീഡിയോ ട്വിറ്ററിലാണ് പ്രത്യക്ഷപ്പെട്ടത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ സുസന്ത നന്ദയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു ഭിക്ഷാടകനും കുറച്ച് തെരുവുനായ്ക്കളുമാണ് വീഡിയോയിലുള്ളത്.

യാചിച്ച് കിട്ടിയ ഭക്ഷണത്തില്‍ നിന്നും ഒരു പങ്ക് ഭികഷാടകന്‍ നായ്ക്കള്‍ക്ക് പകുത്തുകൊടുക്കുന്നത് വീഡിയോയില്‍ കാണാം. ഇയാള്‍ ഭക്ഷണം കഴിക്കുന്ന പാത്രത്തിലാണ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത്. ഭക്ഷണം കണ്ട് ഓടിയെത്തിയ നായ്ക്കള്‍ ആര്‍ത്തിയോടെ അത് കഴിക്കുന്നതും കാണാം.

മനുഷ്യരെ മാത്രമല്ല ജീവജാലങ്ങളെയെല്ലാം സ്‌നേഹിക്കണമെന്നാണ് ഈ ഭിക്ഷാടകന്‍ നമ്മെ പഠിപ്പിക്കുന്നത്. ഒരു മണിക്കൂറിനുള്ളില്‍ 4000ത്തോളം പേരാണ് വീഡിയോ കണ്ടത്. ഏകദേശം 1000 ലൈക്കുകളും നേടി. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് ഭിക്ഷാടകനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version