പണമില്ല, പക്ഷേ ഹൃദയംകൊണ്ട് സമ്പന്നനാണ്! തന്റെ പങ്കില്‍ നിന്നും നായയെ ഊട്ടി വയോധികനായ യാചകന്‍; കൈയ്യടിച്ച് സോഷ്യല്‍ ലോകം

മുംബൈ: കോവിഡ് കാലത്ത് വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്ത ഒരു നന്മ ചിത്രമാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്. മനുഷ്യന്‍ മനുഷ്യനെ തന്നെ ആട്ടിപ്പായിക്കുന്ന കാലത്ത് തന്റെ ആഹാരത്തില്‍ നിന്നും ഒരു പങ്ക് നായയ്ക്കു പങ്കുകൊടുക്കുന്ന വയോധികനായ യാചകന്റെ ഹൃദ്യമായ വീഡിയോയാണ് വൈറലാകുന്നത്.

തെരുവോരത്തിരുന്ന് തന്റെ പാത്രത്തില്‍ നിന്നും നായയെ ഊട്ടുന്ന വൃദ്ധനായ യാചകനാണ് വീഡിയോയിലുള്ളത്. ‘സാമ്പത്തികമായി ദരിദ്രന്‍ എന്നാല്‍ ഹൃദയം കൊണ്ട് സമ്പന്നന്‍’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലുള്ള സുശാന്ത നന്ദയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

താടിയും മുടിയുമൊക്കെ നീട്ടിവളര്‍ത്തിയ വയോധികനായ യാചകന്‍ ഭക്ഷണം പാത്രത്തില്‍ കൊണ്ടുവന്ന് തന്റെ കൈയ്യില്‍ വച്ചുകൊണ്ട് നായയെ ഊട്ടുകയാണ്. പതിനേഴു സെക്കന്‍ഡ് ഉള്ള വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.

Exit mobile version